Search This Blog

Wednesday, 14 March 2012

ഊട്ടുതിരുന്നാള്‍

 ഇടവകയില്‍ 19/3/2012 നു വി. യൌസെഫ് പിതാവിന്റെ ഊട്ടുതിരുന്നാള്‍ കൊണ്ടാടുന്നു. അന്നേ ദിവസം പുതിയ വൈദീക മന്ദിരത്തിന്റെ വെഞ്ചിരിപ്പ് കര്‍മവും മാര്‍.റാഫേല്‍ തട്ടില്‍ നിര്‍വഹിക്കുന്നതായിരിക്കും.രാവിലെ 6.30 നും 9.30 നുമായി തിരുകര്‍മങ്ങള്‍ ആരംഭിക്കും. ഏവരെയും സ്നേഹപൂര്‍വ്വം ഈ ധന്യ നിമിഷത്തിലേക്ക്‌ ക്ഷണിക്കുന്നു...
StJoseph's Church Thiruthiparambu

Sunday, 4 March 2012

ധ്യാന സമാപനം

 ഗാഗുല്‍ത്ത കണ്‍വെന്‍ഷന്‍ ടീമിന്റെ നേതൃത്വത്തില്‍ 3/3/2012 വെള്ളിയാഴ്ച മുതല്‍ ഇടവകയില്‍ ആരംഭിച്ച വാര്‍ഷിക ധ്യാനത്തിന് ഇന്ന് സമാപനം കുറിക്കുന്നു. ഇന്ന് രാത്രി 9.30 നു ആരാധനയോട്  കൂടി സമാപിക്കുന്ന ധ്യാനത്തില്‍ ദൈവാനുഗ്രഹം നിയപ്പെടുന്നതിനായി  ഏവരുടെയും പ്രാര്‍ത്ഥന സഹായം അഭ്യര്‍ത്ഥിക്കുന്നു... 
StJoseph's Church Thiruthiparambu

Saturday, 3 March 2012

കട്ടിള വെയ്പ്പ്

 ഇന്ന് വൈകുന്നേരം  5.00 മണിക്ക് പുതിയ ദേവാലയത്തിന്റെ ആനവാതിലിന്റെ കട്ടിള വെയ്പ്പും  വെഞ്ചിരിപ്പ്  കര്‍മവും മാര്‍ .ജേക്കബ് തൂങ്കുഴി പിതാവ് നിര്‍വഹിക്കുന്നു.അതെ തുടര്‍ന്ന്  പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വി.കുര്‍ബ്ബാനയും ധ്യാന സമാപന സന്ദേശവും ഉണ്ടായിരിക്കും.. ഈ ധന്യ നിമിഷങ്ങളില്‍ ഏവരുടെയും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു....
StJoseph's Church Thiruthiparambu

Saturday, 4 February 2012

ഫ്രണ്ട്സ് ഓഫ് ജീസസ് ഫ്രണ്ട്സ് ഓഫ് ജീസസ്

   ഇടവകയില്‍ അപ്പച്ചന്മാരുടെ കൂട്ടായ്മക്ക്  22/1/2012 ഞായറാഴ്ച  തുടക്കം കുറിച്ചു.ദേവാലയ നിര്‍മ്മാണത്തില്‍ തങ്ങളുടെ കൂട്ടായ സഹകരണം ഉറപ്പു വരുത്തുകയാണ്  'ഫ്രണ്ട്സ് ഓഫ് ജീസസ്'  എന്ന് പേരിട്ടിരിക്കുന്ന ഈ  കൂട്ടായ്മയുടെ ലക്‌ഷ്യം. മദുബഹ നിര്‍മിക്കാനവശ്യമായ പത്ത് ലക്ഷം രൂപയും 'സാന്‍ജോ ജീവകാരുണ്യ  നിധി ' യിലേക്ക് ഒരു ലക്ഷം രൂപയും കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഇവര്‍. ഇതിനായി വിവിധ പദ്ധതികള്‍ അപ്പച്ചന്മാര്‍ ആസൂത്രണം ചെയ്യുന്നു.
StJoseph's Church Thiruthiparambu