Search This Blog

Wednesday, 14 March 2012

ഊട്ടുതിരുന്നാള്‍

 ഇടവകയില്‍ 19/3/2012 നു വി. യൌസെഫ് പിതാവിന്റെ ഊട്ടുതിരുന്നാള്‍ കൊണ്ടാടുന്നു. അന്നേ ദിവസം പുതിയ വൈദീക മന്ദിരത്തിന്റെ വെഞ്ചിരിപ്പ് കര്‍മവും മാര്‍.റാഫേല്‍ തട്ടില്‍ നിര്‍വഹിക്കുന്നതായിരിക്കും.രാവിലെ 6.30 നും 9.30 നുമായി തിരുകര്‍മങ്ങള്‍ ആരംഭിക്കും. ഏവരെയും സ്നേഹപൂര്‍വ്വം ഈ ധന്യ നിമിഷത്തിലേക്ക്‌ ക്ഷണിക്കുന്നു...
StJoseph's Church Thiruthiparambu

Sunday, 4 March 2012

ധ്യാന സമാപനം

 ഗാഗുല്‍ത്ത കണ്‍വെന്‍ഷന്‍ ടീമിന്റെ നേതൃത്വത്തില്‍ 3/3/2012 വെള്ളിയാഴ്ച മുതല്‍ ഇടവകയില്‍ ആരംഭിച്ച വാര്‍ഷിക ധ്യാനത്തിന് ഇന്ന് സമാപനം കുറിക്കുന്നു. ഇന്ന് രാത്രി 9.30 നു ആരാധനയോട്  കൂടി സമാപിക്കുന്ന ധ്യാനത്തില്‍ ദൈവാനുഗ്രഹം നിയപ്പെടുന്നതിനായി  ഏവരുടെയും പ്രാര്‍ത്ഥന സഹായം അഭ്യര്‍ത്ഥിക്കുന്നു... 
StJoseph's Church Thiruthiparambu

Saturday, 3 March 2012

കട്ടിള വെയ്പ്പ്

 ഇന്ന് വൈകുന്നേരം  5.00 മണിക്ക് പുതിയ ദേവാലയത്തിന്റെ ആനവാതിലിന്റെ കട്ടിള വെയ്പ്പും  വെഞ്ചിരിപ്പ്  കര്‍മവും മാര്‍ .ജേക്കബ് തൂങ്കുഴി പിതാവ് നിര്‍വഹിക്കുന്നു.അതെ തുടര്‍ന്ന്  പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വി.കുര്‍ബ്ബാനയും ധ്യാന സമാപന സന്ദേശവും ഉണ്ടായിരിക്കും.. ഈ ധന്യ നിമിഷങ്ങളില്‍ ഏവരുടെയും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു....
StJoseph's Church Thiruthiparambu

Saturday, 4 February 2012

ഫ്രണ്ട്സ് ഓഫ് ജീസസ് ഫ്രണ്ട്സ് ഓഫ് ജീസസ്

   ഇടവകയില്‍ അപ്പച്ചന്മാരുടെ കൂട്ടായ്മക്ക്  22/1/2012 ഞായറാഴ്ച  തുടക്കം കുറിച്ചു.ദേവാലയ നിര്‍മ്മാണത്തില്‍ തങ്ങളുടെ കൂട്ടായ സഹകരണം ഉറപ്പു വരുത്തുകയാണ്  'ഫ്രണ്ട്സ് ഓഫ് ജീസസ്'  എന്ന് പേരിട്ടിരിക്കുന്ന ഈ  കൂട്ടായ്മയുടെ ലക്‌ഷ്യം. മദുബഹ നിര്‍മിക്കാനവശ്യമായ പത്ത് ലക്ഷം രൂപയും 'സാന്‍ജോ ജീവകാരുണ്യ  നിധി ' യിലേക്ക് ഒരു ലക്ഷം രൂപയും കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഇവര്‍. ഇതിനായി വിവിധ പദ്ധതികള്‍ അപ്പച്ചന്മാര്‍ ആസൂത്രണം ചെയ്യുന്നു.
StJoseph's Church Thiruthiparambu 

ദേവാലയ വെഞ്ചിരിപ്പ് . തീയതി നിശ്ചയിച്ചു.

         പുതിയ ദേവാലയത്തിന്റെ വെഞ്ചിരിപ്പ്  തീയതി നിശ്ചയിച്ചു. 2012 മെയ്‌  1 - )oതീയതി ഉച്ചകഴിഞ്ഞു  3.30 നു മാര്‍ ആന്‍ഡ്രൂസ്  താഴത്തിന്റെ കാര്‍മികത്വത്തില്‍  വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വഹിക്കാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനാ സഹായം  അഭ്യര്‍ത്ഥിക്കുന്നു....
StJoseph's Church Thiruthiparambu

Monday, 16 January 2012

ഉണ്ണീശോയ്ക്ക് അമ്മമാരുടെ കാണിക്ക

    ദേവാലയ നിര്‍മാണത്തില്‍ തങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇടവകയിലെ എല്ലാ  അമ്മമാരും ഒന്നിച്ചു കൂടി 'ഉണ്ണീശോയ്ക്ക്  അമ്മമാരുടെ കാണിക്ക'  എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപീകരിച്ചു. ദേവാലയ നിര്‍മ്മാണത്തിലേക്ക്  മൂന്നു ലക്ഷത്തോളം രൂപ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഇവര്‍. ഇതിനായി വിവിധ തരത്തിലുള്ള കര്‍മ്മ പരിപാടികളാണ്  അമ്മമാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.ഇനി മുതല്‍ ബുധനാഴ്ച്ചകളിലെ വൈകുന്നേരത്തെ കുര്‍ബാനയ്ക്ക് ശേഷം ദേവാലയാങ്കണത്തില്‍ അമ്മമാരുടെ സ്ടാള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും.അച്ചാര്‍ ,കൊണ്ടാട്ടം , കട്ട് ലെയ്റ്റ്‌  ..തുടങ്ങി അമ്മമാരുണ്ടാക്കുന്ന വിഭവങ്ങള്‍ ഈ സ്ടാളില്‍ നിന്ന് വാങ്ങാനുള്ള സൗകര്യം  ഉണ്ടായിരിക്കും. ഏവരുടെയും സഹകരണം പ്രതീക്ഷിയ്ക്കുന്നു....
StJoseph's Church Thiruthiparambu