ദേവാലയ നിര്‍മാണത്തില്‍ തങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇടവകയിലെ എല്ലാ അമ്മമാരും ഒന്നിച്ചു കൂടി 'ഉണ്ണീശോയ്ക്ക് അമ്മമാരുടെ കാണിക്ക' എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപീകരിച്ചു. ദേവാലയ നിര്‍മ്മാണത്തിലേക്ക് മൂന്നു ലക്ഷത്തോളം രൂപ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഇവര്‍. ഇതിനായി വിവിധ തരത്തിലുള്ള കര്‍മ്മ പരിപാടികളാണ് അമ്മമാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.ഇനി മുതല്‍ ബുധനാഴ്ച്ചകളിലെ വൈകുന്നേരത്തെ കുര്‍ബാനയ്ക്ക് ശേഷം ദേവാലയാങ്കണത്തില്‍ അമ്മമാരുടെ സ്ടാള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും. അച്ചാര്‍ ,കൊണ്ടാട്ടം , കട്ട് ലെയ്റ്റ് ..തുടങ്ങി അമ്മമാരുണ്ടാക്കുന്ന വിഭവങ്ങള്‍ ഈ സ്ടാളില്‍ നിന്ന് വാങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഏവരുടെയും സഹകരണം പ്രതീക്ഷിയ്ക്കുന്നു....
St. Joseph's Church Thiruthiparambu
No comments:
Post a Comment