Search This Blog

Tuesday, 14 June 2011

ശ്രമദാന മഹോത്സവം വന്‍ വിജയം

      12.06.2011 നു ഇടവകയില്‍ നടത്തിയ ശ്രമാദന മഹോത്സവം വന്‍ വിജയമായി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആത്മാര്‍തമായ സഹകരണം ശ്രമദാനതിന്റെ വിജയത്തിന് സഹായകമായി. നനൂരിലതികം പേര്‍ പങ്കെടുത്ത മഹോത്സവം തുടര്‍ പ്രവര്‍ത്തങ്ങള്‍ക്ക് മാതൃകയും ഉത്തേജനവും ആയിരുന്നു . ഇതിനോട് സഹകരിച്ച ഇടവങ്ങങ്ങലല്‍ക്കും മറ്റു വ്യക്തികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഗപെടുത്തുന്നു...

Wednesday, 8 June 2011

ശ്രമദാന മഹോത്സവം

     12-06-2011 ഞായറാഴ്ച ശ്രമദാന മഹോത്സവമായി ഇടവക കൊണ്ടാടുന്നു. പുതിയ ദേവാലയം നിര്‍മിക്കുന്നതിനായുള്ള ഈ ശ്രമദാനത്തില്‍ ഇടവക ജനങ്ങളെല്ലാം പങ്കുകാരാകണമെന്നു വികാരിയച്ചന്‍ ആഹ്വാനം ചെയ്തു. രാവിലെ 6.30 നു വി.കുര്‍ബാന.തുടര്‍ന്ന് 8.30 വരെ വേദപാഠ ക്ലാസുകള്‍.9.30 നു ശ്രമദാന മഹോത്സവത്തിനു തിരി തെളിയുന്നു. രണ്ടാമത്തെ കുര്‍ബാന വയ്കുന്നേരം 5.30 നു ഉണ്ടായിരിക്കുന്നതാണ്. ശ്രമദാന മഹോത്സവം വന്‍ വിജയമാക്കാന്‍ ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു...
StJoseph's Church Thiruthiparambu

Sunday, 5 June 2011

മതബോധന ദിനം ആചരിച്ചു

      ഇടവകയില്‍ 05.06.2011 നു മതബോധന ദിനം ആഘോഷിച്ചു.2010 - 11 വര്‍ഷങ്ങളില്‍ മതബോധന മേഖലയില്‍  ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് സമ്മാനദാനവും മുന്‍ ഹെഡ് മാസ്റ്റര്‍ക്ക് യാത്രയയപ്പും, ജോജു മാഷിനെ ഹെഡ് മാസ്റ്റര്‍  ആയി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയുതു.
StJoseph's Church Thiruthiparambu

യാത്ര മംഗളങ്ങള്‍ ...


മുപ്പത്ഞ്ഞു വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന
 പ്രധാന അധ്യാപകനെ അനുമോദിക്കുന്നു...  
StJoseph's Church Thiruthiparambu

Thursday, 2 June 2011

ദേവാലയ നിര്‍മ്മാണം രണ്ടാം ഘട്ടത്തിലേക്ക് ...

      ഇടവകയില്‍ പുതിയതായി നിര്‍മ്മിക്കുന്ന ദേവാലയത്തിന്റെ കുറ്റിയടിക്കല്‍ കര്‍മം 03/06/2011 വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് വികാരിയച്ചന്റെ നേതൃത്തത്തില്‍ നടത്തുന്നു. ഏവരുടേയും സാന്നിധ്യവും സഹകരണവും പ്രാര്‍ത്ഥനാ സഹായവും പ്രതീക്ഷിക്കുന്നു.
StJoseph's Church Thiruthiparambu

Wednesday, 1 June 2011

തിരുഹൃദയ വണക്കമാസം

    ജൂണ്‍ 1 മുതല്‍ 30 വരെ ദേവാലയത്തില്‍ തിരുഹൃദയ വണക്കമാസം ആചരിക്കുന്ന്നു, ഇടവകയിലെ ഓരോ കുടുബത്തെയും  വി. ബലിയില്‍ പ്രത്യേകം സമര്‍പ്പിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥന സെന്റ്‌ മേരീസ് യൂണിറ്റില്‍ നിന്ന് ഇന്നരാഭിച്ചു. നിലവിളക്കു തെളിയിക്കലും കാഴ്ച സമര്‍പ്പണവും ഓരോ കുടുബത്തിലെയും ആളുകള്‍ ചെയ്യുന്നു.
StJoseph's Church Thiruthiparambu